Home News മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ വാഹനാപകടം; നാല് പേര്‍ മരിച്ചു, ഏഴു പേര്‍ക്ക് പരുക്ക്

മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ വാഹനാപകടം; നാല് പേര്‍ മരിച്ചു, ഏഴു പേര്‍ക്ക് പരുക്ക്

315
0

മുംബൈ പൂനെ എക്സ്പ്രസ്വേയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. റായ്ഗഡിലെ ഖോപോളിയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ 6.30നാണ് സംഭവം. മുംബൈ-പൂനെ എക്സ്പ്രസ് വേയിലൂടെ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സോലാപൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ചത്. ഒരു ടെമ്പോയും കാറും രണ്ട് കണ്ടെയ്നറുകളും ഉള്‍പ്പടെ നാല് വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കാമോത്തെയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖോപോളി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശിരീഷ് പവാര്‍ പറഞ്ഞു.

Previous articleഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നു വരികയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍
Next articleചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രണ്ട് ദിവസം കൂടി സമയം നീട്ടി നല്‍കി; മാധ്യമങ്ങളോട് സ്വപ്‌ന സുരേഷ്