ഇന്ത്യയില്‍ പുതിയ തൊഴില്‍ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികള്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയില്‍ മാറ്റം വരും. 9-12 മണിക്കൂര്‍ വരെ ജോലി സമയം നീട്ടാം. എട്ട് മണിക്കൂര്‍ ജോലിയെന്ന മാനദണ്ഡം ബാധകമാകില്ല. എത്ര മണിക്കൂര്‍ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും.
2019 ല്‍ പാര്‍ലമെന്റില്‍ പാസായ ലേബര്‍ കോഡ് 29 കേന്ദ്ര ലേബര്‍ നിയമങ്ങള്‍ക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതല്‍ പുതിയ ലേബര്‍ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തില്‍ വരാന്‍ വൈകുന്നതിന് കാരണം. പുതിയ തൊഴില്‍ നിയമം വരുന്നതോടെ തൊഴില്‍ ദാതാവിന് തൊഴില്‍ സമയം നിശ്ചയിക്കാം.
പുതിയ തൊഴില്‍ നിയമം വരുന്നതോടെ ഗ്രോസ് സാലറിയുടെ 50 ശതമാനം ബേസിക്ക് സാലറിയായിരിക്കും. ഇതോടെ പിഎഫിലേക്കുള്ള സംഭാവന വര്‍ധിക്കും. കൈയില്‍ ലഭിക്കുന്ന ശമ്പളം കുറയുമെന്ന് ചുരുക്കം.