Home News സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാന്‍ നോക്കിയെങ്കിലും തങ്ങളത് പൊളിച്ച് കയ്യില്‍ കൊടുത്തു; പ്രതിപക്ഷത്തെ പരിഹസിച്ച് എകെ...

സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാന്‍ നോക്കിയെങ്കിലും തങ്ങളത് പൊളിച്ച് കയ്യില്‍ കൊടുത്തു; പ്രതിപക്ഷത്തെ പരിഹസിച്ച് എകെ ബാലന്‍

73
0

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍മന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലന്‍ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണപ്രതിസന്ധിയുണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ കെ ബലന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും തങ്ങള്‍ അതെല്ലാം പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നെന്ന് എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറുമായി പ്രശ്നമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുമായി എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുന്‍മന്ത്രി എ കെ ബാലന്‍ രംഗത്തെത്തിയത്. 18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

 

 

Previous articleസന്നദ്ധസംഘടനയുടെ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്‌ന; പുതിയ ജോലിയില്‍ പ്രവേശിച്ചു, 43,000 രൂപ പ്രതിമാസ ശമ്പളം
Next articleപുതിയ ജോലി തന്റെ അന്നം, സുഹൃത്തന് നന്ദിയെന്നും സ്വപ്‌ന സുരേഷ്