Home News ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

74
0

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ കെ റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

2009 സെപ്തംബറിലാണ് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി റോസയ്യ ചുമതലയേറ്റത്. 2010 നവംബര്‍ വരെ ഈ പദവിയില്‍ തുടര്‍ന്നു. 16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 1979 മുതല്‍ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ കെ റോസയ്യ മന്ത്രിയായിരുന്നു .

സംസ്‌കാര ചടങ്ങുകള്‍ നാളെ ഹൈദരാബാദില്‍ വച്ച് നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു റോസയ്യയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹന്‍ റെഡ്ഡിയും, ടി.ജയപ്രകാശ് റെഡ്ഡി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Previous articleസന്ദീപിന്റെ കൊലപാതകം; രാഷട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Next articleപത്താൻകോട്ട് നിവാസികളെ ആശയക്കുഴപ്പത്തിലാക്കി ആകാശത്തിലെ ദുരൂഹമായ വെളിച്ചം