Home News ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ഇടംപിടിച്ച് നിർമല സീതാരാമൻ

ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ഇടംപിടിച്ച് നിർമല സീതാരാമൻ

74
0

ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടം നേടി. ഈ വർഷം, നിർമല സിതാരമൻ 37-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 41-ാം സ്ഥാനത്തായിരുന്നു. അമേരിക്കൻ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധ ജാനറ്റ് യെല്ലെനേക്കാൾ രണ്ട് സ്ഥാനങ്ങൾ മുന്നിലാണ് നിർമല സീതാരാമൻ.

എല്ലാ വർഷവും, അമേരിക്കൻ ബിസിനസ്സ് മാഗസിൻ ലോകത്തിലെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക പുറത്തിറക്കുന്നു. ഈ വർഷത്തെ 18-ാം വാർഷിക വുമൺ ലിസ്റ്റിൽ 40 സിഇഒമാരും 19 ലോകനേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. ജർമ്മൻ ചാൻസലർ അംഗല മെർക്കലിന് പകരം മനുഷ്യസ്‌നേഹിയായ മക്കെൻസി സ്‌കോട്ട് ആണ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡാണ് മൂന്നാം സ്ഥാനത്ത്.

നിർമൽ സീതാരാമനെ കൂടാതെ, പട്ടികയിൽ ഇടംപിടിക്കുന്ന ഇന്ത്യക്കാരിൽ എച്ച്‌സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്‌നി നാടാർ മൽഹോത്രയും ഉണ്ട്. കൂടാതെ ബയോകോൺ എക്‌സിക്യുട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുന്ദർ-ഷാ, നൈക്കയുടെ സ്ഥാപക ഫാൽഗുനി നായരും(88-ാം സ്ഥാനം) പട്ടികയിൽ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൻ (100), ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജെദ് (43) എന്നിവരാണ് പട്ടികയിലെ മറ്റ് ശ്രദ്ധേയ മുഖങ്ങൾ.

Previous articleഅറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്
Next articleയുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൊവിഡ് നിരീക്ഷണത്തിലേക്ക് മാറി