Home News ഒഡീഷയില്‍ വെള്ളപ്പൊക്കം രൂക്ഷം; 4.67 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

ഒഡീഷയില്‍ വെള്ളപ്പൊക്കം രൂക്ഷം; 4.67 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

32
0
കനത്ത മഴയെ തുടര്‍ന്ന് ഒഡീഷയില്‍ വെള്ളപ്പൊക്കം രൂക്ഷം. 10 ജില്ലകളിലെ 1,757 ഗ്രാമങ്ങളിലായി 4.67 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തിലാണ്.
കലഹന്ദി ജില്ലയിലെ ഗോലമുണ്ട ബ്ലോക്കില്‍ വെള്ളം കയറിയതോടെ പ്രദേശവാസികള്‍ വലിയ ദുരിതത്തിലാണ്
ബുധനാഴ്ച വൈകുന്നേരത്തോടെ 60,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ ജെന അറിയിച്ചു.
കട്ടക്ക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപദ, പുരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഹിരാക്കുഡ് അണക്കെട്ടിലെ സ്ഥിതി ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്രളയ ജലം ഹിരാകുഡ് റിസര്‍വോയറിലെ 40 ഗേറ്റുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്നും അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് 5.80 ലക്ഷം ക്യുസെക്സായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Previous articleഎസ്സി എസ്ടി ആക്ട് നിലനില്‍ക്കില്ല: സിവികിനെതിരായ ആദ്യ കേസിലെ ഉത്തരവും വിവാദത്തില്‍
Next articleമാറ്റമില്ലാതെ സ്വര്‍ണവില;  ഇന്നത്തെ വിപണി നിരക്ക് അറിയാം