Home News ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; 38 മരണം

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; 38 മരണം

101
0

കനത്ത മഴയെ തുടർന്നുണ്ടായ മേ​​ഘ​​വി​​സ്ഫോ​​ട​​ന​​വും മി​​ന്ന​​ൽ​​പ്ര​​ള​​യ​​വും മൂ​​ലം ഉത്തരേന്ത്യയി​​ൽ 38 പേ​​ർ മ​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച മുതൽ ക​​ന​​ത്ത മ​​ഴ​​ അനുഭവപ്പെടുന്ന ഹി​​മാ​​ച​​ൽ പ്രദേശിൽ മ​​ണ്ണി​​ടി​​ച്ചി​​ലിൽപ്പെട്ട് 22 പേർ മരിച്ചു. ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ന്ന ഒ​​ഡീ​​ഷ​​യി​​ൽ ആറ് പേരും ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ നാല് പേരും മരിച്ചു. ജമ്മു കാഷ്മീരിൽ രണ്ട് പേർ മഴക്കെടുതിയിൽ കൊല്ലപ്പെട്ടു.

ഉത്തരേന്ത്യയിൽ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മേഖലയിലെ പ​​ല ന​​ദി​​ക​​ളും ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കു​​ക​​യാ​​ണ്. പ്ര​​ള​​യ​​ഭീ​​തി തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഒ​​ട്ടേ​​റെ ഗ്രാ​​മ​​ങ്ങ​​ളി​​ൽനി​​ന്ന് ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു.

ഹിമാചലിലെ മ​​ണാ​​ലി-​​ച​​ണ്ഡി​​ഗ​​ഡ് ദേ​​ശീ​​യ​​പാ​​ത ഉ​​ൾ​​പ്പെ​​ടെ 743 റോ​​ഡു​​ക​​ളി​​ൽ ഗ​​താ​​ഗ​​തം നി​​ർ​​ത്തി​​വ​​ച്ചു. ധർമശാലയിൽ ച​​​​ക്കി നദിക്കു കുറുകെയുള്ള റെയിൽവേ പാ​​​​ല​​​​ത്തി​​​​ന്‍റെ മൂ​​​​ന്നു തൂ​​​​ണു​​​​ക​​​​ൾ ന​​​​ദി​​​​യി​​​​ലേ​​​​ക്കു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു. 25 വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തു മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡിൽ പ്ര​​​​​സി​​​​​ദ്ധ ശി​​​​​വ​​​​​ക്ഷേ​​​​​ത്ര​​​​​മാ​​​​​യ താ​​​​​പ​​​​​കേ​​​​​ശ്വ​​​​​ർ ഗു​​​​​ഹ​​​​​യി​​​​​ൽ വെ​​​​​ള്ളം​​​​​ക​​​​​യ​​​​​റി. മ​​​​​സൂ​​​​​റി​​​​​ക്ക് ​​​​​സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ കെം​​​​​പി വെ​​​​​ള്ള​​​​​ച്ചാ​​​​​ട്ട​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.

Previous articleയു​ക്രെ​യ്ൻ ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പം റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം
Next articleകാഷ്മീരിൽ തീവ്രവാദി അറസ്റ്റിൽ