Home News സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം; മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞു, 2 പേരെ കാണാതായി

സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം; മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞു, 2 പേരെ കാണാതായി

206
0

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധമായി തുടരുന്നു. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും വളളം മറിഞ്ഞു. കൂടാതെ ചാലിയത്തും, അഴീക്കലിലും മറിഞ്ഞ വള്ളങ്ങളില്‍ നിന്നും രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി നിലവില്‍ തിരച്ചില്‍ തുടരുകയാണ്.

അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. കൊല്ലം അഴീക്കലില്‍ മറിഞ്ഞ ബോട്ടില്‍ 36പേരുണ്ടായിരുന്നു. ഇതില്‍ ഒരാളെ കാണാതാകുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആലപ്പുഴയിലും കടലില്‍ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കല്‍ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു.
ചാലിയത്ത് അപകടത്തില്‍ പെട്ചത് കാണാതായ ആള്‍ ഉള്‍പ്പെടെ ആറുപേര്‍ ആയിരുന്നു. ഇവരില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പല്‍ ആണ് .തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു.

 

Previous articleസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പനി പടരുന്നു; പ്രതിരോധ നടപടികള്‍ ശക്തമാക്കി
Next articleബഫര്‍സോണ്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് അപകടകരം; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി