Home News അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു; ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു; ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

268
0

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം.

അപകടസമയത്ത് ഒന്‍പത് മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടിലും വള്ളങ്ങളിലുമുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍വച്ചാണ് തീപിടിത്തമുണ്ടായത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നും തന്നെയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

 

Previous articleമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
Next articleഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം; മരണസംഖ്യ 34 ആയി