Home News മത്സ്യത്തൊഴിലാളി സമരം തുടരുന്നു, തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും

മത്സ്യത്തൊഴിലാളി സമരം തുടരുന്നു, തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും

74
0
 തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള രാപകല്‍ സമരം തുടരുന്നു.  പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന്മു ല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും.
 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗ്ഗവും തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും എന്നാണ് അറിയിപ്പ്.  വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം.
വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Previous articleടീസ്റ്റ സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചു
Next articleഇന്ന് ചിങ്ങം ഒന്ന്: പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് മലയാളി