Home News ക്രിസ്ത്യൻ പള്ളിയിൽ വൻതീപിടിത്തം; 41 മരണം

ക്രിസ്ത്യൻ പള്ളിയിൽ വൻതീപിടിത്തം; 41 മരണം

66
0

ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്‌റോയിലെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയായ അബൂ സിഫീനിലാണ് വൻ അഗ്നിബാധയുണ്ടായത്. അപകടസമയത്ത് 5,000ത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിനു പിന്നാലെ പള്ളിക്കകത്തുനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തടസപ്പെട്ടതോടെ വലിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. ഇതിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Previous articleദേശീയ പതാക കത്തിച്ചയാൾ അറസ്റ്റിൽ
Next articleകൊച്ചിയിലെ കൊലപാതകം: പ്രതികൾ പിടിയിൽ