ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെല്‍വ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. തീപിടുത്തം ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്താണ് ഉണ്ടായത്. ആളപായമില്ല
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റക്സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് മറ്റ് ബോഗികളിലേക്ക് തീ പടരാതിരുന്നതിനാല്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.