Home News കോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു

കോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു

99
0

രാഹുല്‍ ഗാന്ധി എംപിയെ കസ്റ്റഡിയിലെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തില്‍ അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം. കോലം കത്തിക്കുന്നതിനിടെ പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിക്കുകയായിരുന്നു.

തീ പടര്‍ന്ന മുണ്ടുമായി പൊലീസുകാര്‍ക്കിടയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ പി എസ് വിബിന് പൊള്ളലേറ്റു.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങളിലും തീ പടര്‍ന്നു. രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Previous articleസുരേഷ് ഗോപിയുടെ ‘പാപ്പന്‍’ 29 ന് തിയറ്ററുകളിലേക്ക്
Next articleസുരേഷ് ഗോപി മാറി നിന്ന കാലഘട്ടം സിനിമയ്ക്ക് നഷ്ടമായിരുന്നു; പാപ്പന് ആശംസകളുമായി ഹരിഹരന്‍