Home News ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു

ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു

102
0
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക്. നാലു പേര്‍ക്കാണ് പരിക്കേറ്റത്.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. ആര്‍ മിനിയുടെ ഭര്‍ത്താവ് സുരേഷിനും പരിക്കേറ്റു. വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടം. ചുരണ്ടയിലെ സൂര്യകാന്തി പാടം കണ്ടു മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
പേഴ്‌സണല്‍ അസിസ്റ്റന്റ് പി ദീപുവിനെ തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എപിഎസ് പ്രശാന്ത് ഗോപാല്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എം ആര്‍ ബിജു എന്നിവര്‍ക്കും പരിക്കുണ്ട്. തെങ്കാശിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം അപകടത്തില്‍പ്പെട്ടവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു
Previous articleഅട്ടപ്പാടി മധു വധക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക്  സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ
Next articleഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്