Home News ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ഞായറാഴ്ചയും പ്രവര്‍ത്തിദിനമാക്കി ജീവനക്കാര്‍

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ഞായറാഴ്ചയും പ്രവര്‍ത്തിദിനമാക്കി ജീവനക്കാര്‍

136
0

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തിര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫീസില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സംഘടിപ്പിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഡയറക്ടറേറ്റ് ഓഫീസ് പ്രവൃത്തി ദിനം പോലെ പ്രവര്‍ത്തിച്ചു എന്നും മന്ത്രി പറഞ്ഞു.

ഡയക്ടറേറ്റിലെ ഭൂരിഭാഗം ജീവനക്കാരും ഹാജരായി. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്, വകുപ്പിലെ ജീവനക്കാരുടെ സര്‍വീസ് കാര്യങ്ങള്‍, വിജിലന്‍സ് കേസുകള്‍, അച്ചടക്ക നടപടികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 1371 ഫയലുകളാണ് ഇന്ന് തീര്‍പ്പാക്കിയത്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പിപി പ്രീതയുടെ നേത്യത്വത്തില്‍ അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിവിധ വിഭാഗങ്ങളിലെ സൂപ്രണ്ടുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈയൊരു യജ്ഞത്തില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നു.

 

Previous articleനേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
Next articleസംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു