Home News എഫ്‌സി ഗോവയുടെ അഞ്ച് താരങ്ങള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

എഫ്‌സി ഗോവയുടെ അഞ്ച് താരങ്ങള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

316
0

ഐഎസ്എലില്‍ വീണ്ടും കൊവിഡ്. എഫ്‌സി ഗോവയുടെ അഞ്ച് താരങ്ങള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. എഫ്‌സി ഗോവ ക്യാമ്പിലെ ഏഴ് പേര്‍ക്കാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരും താരങ്ങളാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാളെ എടികെ മോഹന്‍ബഗാനെതിരെ കളിക്കാനിറങ്ങേണ്ട എഫ്‌സി ഗോവയുടെ പ്രീമാച്ച് വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു.

ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രിന്‍സ്ടണ്‍ തുടങ്ങിവരൊക്കെ കൊവിഡ് ബാധിതരില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ഐഎസ്എലില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും എഫ്‌സി ഗോവ ക്യാമ്പില്‍ വൈറസ് ബാധിച്ചിരുന്നു.

 

Previous articleസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8989 പേര്‍ക്ക്; ടിപിആര്‍ 15.47%
Next articleശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് മരണം