കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ എംസി കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.
ഇരുവരുടേയും വീടുകള്‍ക്ക് പുറമെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒന്‍പത് ഇടങ്ങളിലാണ് ഒരുമിച്ച് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ആകെ 800 പേരില്‍ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റര്‍ ചെയ്തത്.
മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആര്‍ജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയില്‍ വീഴ്ത്തിയത്.