Home News കർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം; സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി

കർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം; സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി

64
0

രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെയായി തുടരുന്ന കർഷകസമരം പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ. കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുക, വിവാദമായ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി പ്രതിഷേധിക്കുന്ന കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണിത്.

സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിംഘുവിലെ ടെന്റുകളും കർഷകർ പൊളിച്ചു തുടങ്ങി. എസ്‌കെഎമ്മുമായോ ബന്ധപ്പെട്ട കർഷക സംഘടനകളുമായോ കൂടിയാലോചിച്ച ശേഷം മാത്രമേ വൈദ്യുതി ഭേദഗതി ബിൽ അവതരിപ്പിക്കുകയുള്ളൂവെന്ന് സർക്കാർ ഉറപ്പുനൽകിയതായി പ്രതിഷേധിക്കുന്ന കർഷകർ പറയുന്നു.

കർഷസമരം അവസാനിപ്പിക്കാനായി അഞ്ച് വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. കേസുകൾ പിൻവലിക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

Previous articleആദരസൂചകമായി പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകില്ല: ഖാർഗെ
Next articleഹെലികോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റി