Home Entertainment കെ കെ ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍

കെ കെ ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍

178
0

ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 53 വയസായിരുന്നു.

‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. സരാ സരാ..( ജന്നത്ത്) ഡോളാരേ.. ഡോളാരേ. (ദേവ്ദാസ്),”തു ജോ മില” (ബജ്രംഗി ഭായ്ജാന്‍) തഡപ് തഡപ് (ഹം ദില്‍ ദേ ചുകേ സനം), ദസ് ബഹാനെ (ദസ്), ട്യൂണ്‍ മാരി എന്‍ട്രിയാന്‍ (ഗുണ്ടേ), ”ഗോരി ഗോരി” (മെയിന്‍ ഹൂ നാ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ കെ കെയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

 

Previous articleപ്രോസിക്യൂഷന്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു, തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്ന് ദിലീപ്
Next articleഅജിത് പെഗാസസിന്റെ പുതിയ ചിത്രം; ‘ആഗസ്റ്റ് 27’ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി