Home News കാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്

കാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്

94
0

ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ അംഗമാകാന്‍ പോകുന്ന രാഷ്ട്രീയ ജനതാദള്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. കാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്.

കാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്. വകുപ്പിന്റെ ചിലവില്‍ പുതിയ വാഹനം വാങ്ങിക്കരുത്. ലാളിത്യം പുലര്‍ത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

‘രാഷ്ട്രീയ ജനതാദള്‍ മന്ത്രിമാര്‍ വകുപ്പിന്റെ ചെലവില്‍ പുതിയ കാറോ വാഹനമോ വാങ്ങരുത്,’ മന്ത്രിമാര്‍ക്കുള്ള പ്രധാനപ്പെട്ട 6 നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തെ നിര്‍ദ്ദേശം ഇതാണ്. എല്ലാവരോടും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളോട് അനുതാപപൂര്‍വമായ സമീപനം മാത്രമേ പാടുള്ളൂവെന്നും 32കാരനായ തേജസ്വി വ്യക്തമാക്കി. ‘നമസ്‌തേ’ അല്ലെങ്കില്‍ ‘അദാബ്’ പറഞ്ഞ് കൊണ്ട് ആളുകളെ അഭിവാദ്യം ചെയ്ത് ശീലിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

Previous articleകേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍
Next articleഇന്ത്യയില്‍ 12 മാളുകള്‍ കൂടി ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്