Home News കുര്‍ബാന വിവാദം: എറണാകുളം-അങ്കമാലി ബിഷപ്പ് രാജിവച്ചു

കുര്‍ബാന വിവാദം: എറണാകുളം-അങ്കമാലി ബിഷപ്പ് രാജിവച്ചു

50
0

കുര്‍ബാന വിവാദത്തില്‍ കര്‍ദിനാള്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ബിഷപ്പ് ആന്റണി കരിയില്‍ രാജി വെച്ചു. വത്തിക്കാന്റെ ഇടപെടലോടെയാണ് രാജി പ്രഖ്യാപനം. കുര്‍ബാന ഏകീകരണം അങ്കമാലി രൂപതയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഏകീകൃത ബുര്‍ബാനയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ നിലപാടിന് എതിരായിരുന്നു ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സഭാ ആസ്ഥാത്ത് വിളിച്ചുവരുത്തിയാണ് ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചത്. കൂടുതല്‍ നടപടികള്‍ എന്താണെന്ന് ആലോചിക്കുന്നതിനായി വത്തിക്കാന്‍ പ്രതിനിധി നാളെ എറണാകുളം അതിരൂപതാ ആസ്ഥാനത്ത് എത്തും. ജനാഭിമുഖ കുര്‍ബാനയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന വിവാദങ്ങള്‍ കൂടുതല്‍ ശക്തമാവാണ് ഇതോടെ. കര്‍ദിനാള്‍ വിരുദ്ധ ചേരി പ്രത്യക്ഷമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നീക്കവും ശക്തമാണ്.

Previous articleതൃശൂരിൽ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പിടിയിൽ
Next articleഅനാഥരായ വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിംഗ് വരെ സൗജന്യ വിദ്യാഭ്യാസമൊരുക്കി മമ്മൂട്ടി