Home News ഏകെജി സെന്‍ററിനെതിരെ നടന്ന ബോംബെറ്; ആക്രമണം ആസൂത്രിതമെന്ന് ഇപി ജയരാജന്‍

ഏകെജി സെന്‍ററിനെതിരെ നടന്ന ബോംബെറ്; ആക്രമണം ആസൂത്രിതമെന്ന് ഇപി ജയരാജന്‍

154
0

എകെജി സെന്ററിന് നേരെയുണ്ടായ ബോംബെറ് ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യപിച്ചിരുന്നു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഐഎം അണികള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍‍ പറഞ്ഞു.

എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ ലഭിച്ചിരിക്കുന്നത്. ആക്രമണം നടക്കുമ്പോൾ മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Previous articleഎകെജി സെന്റർ ആക്രമണം; കോൺ​ഗ്രസും ബിജെപിയുമാണോ പിന്നിലെന്ന് സംശയമുള്ളതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Next articleഎകെജി സെന്റർ ആക്രമണ൦; കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ നടപടിയെന്ന് എകെ ശശീന്ദ്രൻ