Home News ‘വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് തീരില്ല’; ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നുറച്ച് ഇപി ജയരാജന്‍

‘വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് തീരില്ല’; ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നുറച്ച് ഇപി ജയരാജന്‍

70
0
 യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും.
എന്നിരുന്നാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനിമുതല്‍ കയറില്ലെന്നത് ഉറച്ച തീരുമാനമാമെന്നും അദേഹം പറഞ്ഞു. വിലക്കിയത് ഞാനാണെന്നും എന്റെ വിലക്ക് നാളെ തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇപി ജയരാജന് മൂന്നു ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടു ആഴ്ചയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
Previous articleസംസാരിച്ചുകൊണ്ട് നില്‍ക്കുന്നതും പിന്നാലെ മര്‍ദ്ദനം;  രാഹുല്‍ മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തു
Next articleദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’; ചിത്രീകരണം പുനരാരംരംഭിച്ചു