Home News പോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

175
0

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. റിഹാബ് ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 33 അക്കൗണ്ടുകളില്‍ നിന്നായി 68,62,081 ലക്ഷം രൂപയും കണ്ടുകെട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാവടക്കം പ്രതിയായ കേസിലാണ് ഇഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ എംകെ അഷ്‌റഫിനെ അറസ്റ്റ് ചെയ്തിരുന്നു.

2009 മുതല്‍ 60 കോടി രൂപ അനധികൃതമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ എത്തിയെന്ന കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് 33 അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരിക്കുന്നത്. ഇതില്‍ 23 ബാങ്ക് അക്കൗണ്ടുകളുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നേരിട്ട് ബന്ധമുണ്ട്.

Previous articleഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും; സേവനങ്ങള്‍ അതിവേഗത്തില്‍ ലഭിക്കുമെന്ന് മന്ത്രി
Next articleരാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകള്‍; കേരളത്തില്‍ ഇന്ന് 1370 പേര്‍ക്ക് രോഗം