Home News പാലപ്പള്ളി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത് 25ലേറെ ആനക്കൂട്ടം

പാലപ്പള്ളി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത് 25ലേറെ ആനക്കൂട്ടം

62
0
തൃശൂര്‍ പാലപ്പള്ളി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. 25ലേറെ ആനക്കൂട്ടമാണ് റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ ആയിട്ടില്ല. റബര്‍ തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്
കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകള്‍ ഒരുമിച്ചെത്തുന്നത് അപൂര്‍വമാണ്. രണ്ട് ദിവസമായി കാട്ടാനകളുടെ സാന്നിധ്യം ഈ തോട്ടങ്ങളിലുണ്ട്. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവ കാട്ടിലേക്ക് തന്നെ തിരികെപ്പോകുമെന്നായിരുന്നു മറുപടി.
ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങള്‍ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. റബ്ബര്‍ ടാപ്പിങിനായി 10ലേറെ തൊഴിലാളികളാണ് രാവിലെ എത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്.
Previous articleഫറോക്കിലെ തീപിടിത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയര്‍ഫോഴ്‌സ് മേധാവി
Next articleസ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ വില അറിയാം