Home News വണ്ടിപ്പെരിയാറില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

വണ്ടിപ്പെരിയാറില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

136
0

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മൂലക്കയത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നാലു വയസോളം പ്രായമുള്ള പിടിയാന ആണ് ചെരിഞ്ഞത്. ഷോക്കേറ്റ് ചെരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കിടക്കുന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന കമുക് മറിച്ചിടുന്ന സമയത്ത് ടെലിഫോണ്‍ ലൈന്‍ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. കുട്ടിയാനയെ ചെരിഞ്ഞ വിവരം പറമ്പിന്റെ ഉടമയാണ് വനം വകുപ്പിനെ അറിയിച്ചത്.

അതേസമയം ഈ പ്രദേശത്ത് കാട്ടാനശല്യം വളരെ രൂക്ഷമാണ്. പലപ്പോഴും കാട്ടാനകളെ ഇവിടെ കാണാനാകും.

 

Previous articleയൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചു; സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്
Next articleപി സി ജോര്‍ജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കാനം രാജേന്ദ്രന്‍