മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്. ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫട്‌നാവിസ് ആദ്യം പ്രതികരിച്ചത്. എന്നാല്‍ ജെ പി നദ്ദയുടെ അഭ്യര്‍ത്ഥന ഫഡ്നാവിസ് അഗീകരിക്കുകയായിരുന്നു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് ജെ പി നദ്ദയും അമിത് ഷായും സ്ഥിരീകരിച്ചു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ജെ പി നദ്ദ ആവശ്യപ്പെട്ടിരുന്നു.
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡേ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. രണ്ടര വര്‍ഷക്കാലം നീണ്ടുനിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാരിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.