Home News മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

124
0
അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം.
ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയില്‍ നിന്നും 11 പേര്‍ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.  മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുംഗന്തിവാര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ വിഖേ പാട്ടീല്‍, സുരേഷ് ഖാഡെ, അതുല്‍ മൊറേശ്വര്‍ സേവ്, മംഗള്‍ പ്രഭാത് ലോധ, വിജയ്കുമാര്‍ ഗാവിത്, രവീന്ദ്ര ചവാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കള്‍. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ ഇന്നലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നാടകത്തിനൊടുവില്‍ ശിവസേനാ വിമതന്‍ ഷിന്‍ഡെയും ബി.ജെ.പി നേതാവ് ഫഡ്നാവിസും അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മറ്റു മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്.
Previous articleഅവസാനം വരെ കാത്തിരുന്നിട്ടും ഗവര്‍ണര്‍ ഒപ്പിട്ടില്ല; 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി
Next articleഗൂഗിള്‍ പണിമുടക്കി; പ്രവര്‍ത്തനം നിലച്ചു