Home News കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്

113
0

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന്. പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയുമാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ദുല്‍ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മലബാറിലും ബലി പെരുന്നാള്‍ ജൂലൈ 10 ആയിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

 

Previous articleഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ നിരോധനം
Next articleഎ​കെജി ​സെ​ന്‍റ​റി​ന് നേ​രെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിഷേധം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്