Home News കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സമരം ശക്തമാക്കി തൊഴിലാളി സംഘടനകള്‍; കാനം ഇന്ന് സമരപ്പന്തലിലെത്തും

കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സമരം ശക്തമാക്കി തൊഴിലാളി സംഘടനകള്‍; കാനം ഇന്ന് സമരപ്പന്തലിലെത്തും

99
0

കെ.എസ്.ഇ.ബി ചെയര്‍മാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകള്‍. കെ.എസ്.ഇ.ബി വക ഭൂമി സൊസൈറ്റികള്‍ക്ക് ചട്ടം ലംഘിച്ച് പതിച്ചു നല്‍കിയെന്ന ചെയര്‍മാന്റെ എഫ്.ബി. പോസ്റ്റിനെത്തുടര്‍ന്നാണ് പ്രതിഷേധം രൂപപ്പെട്ടത്. പ്രശ്നം പരിഹരിക്കാന്‍ എല്‍ഡിഎഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവന്‍ സമരക്കാരുമായി നാളെ ചര്‍ച്ച നടത്തും. മന്ത്രി കെ കൃഷ്ണന്‍ കുട്ടി, കാനം രാജേന്ദ്രന്‍, എളമരം കരീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും.

ഇതിനിടെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആബ്‌സെന്റ് രേഖപ്പെടുത്താന്‍ ചെയര്‍മാന്‍ ഉത്തരവ് നല്‍കി. വൈദ്യുതി ഭവനില്‍ എസ്.ഐ.എസ്.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിയതു മുതല്‍ തുടങ്ങിയ സമരമാണെങ്കിലും സര്‍ക്കാരിന് തന്നെ നാണക്കേടായതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് യൂണിയന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കെ.എസ്.ഇ.ബി വക ഭൂമി സൊസൈറ്റികള്‍ക്ക് ചട്ടം ലംഘിച്ച് പതിച്ചു നല്‍കിയെന്ന ചെയര്‍മാന്റെ എഫ്.ബി. പോസ്റ്റില്‍ മുന്‍ മന്ത്രി എം.എം. മണിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ ബി.അശോക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

അതേസമയം ഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ എസ് ഇ ബി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. സി പി ഐ എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്. ഇവിടെ കളക്ടറുടെ എന്‍ ഒ സി വാങ്ങാതെ നിരമാണം നടത്തി. എന്‍ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടയുകയായിരുന്നു.

 

Previous articleകണ്ണൂരില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബാക്രമണം; ബോംബുണ്ടാക്കിയത് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് മിഥുന്‍
Next articleകശ്മീരില്‍ പത്ത് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍