Home News ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം: വി.ശിവന്‍കുട്ടി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം: വി.ശിവന്‍കുട്ടി

81
0

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിക്കുന്നു. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന് ഉത്തരവ് ഇതുവരെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്നും, എന്നാല്‍ അങ്ങനെ ഇരുന്നുവെന്ന് കരുതി എന്താണ് സംഭവിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിചിത്രവാദം നടത്തിയ എം.കെ മുനീറിനും മന്ത്രി മറുപടി നല്‍കി. മുന്‍ മന്ത്രി അടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്നുകാട്ടുകയാണെന്നും, പറയുന്നത് ലീഗിന്റെ പൊതു അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെന്നായിരുന്നു മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍ ചോദിച്ചത്. ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ച മുനീര്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും പറഞ്ഞു.

Previous articleതെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്
Next articleകൗതുകമുണര്‍ത്തി ശുഭദിനം ട്രെയിലര്‍