Home News കണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

കണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

99
0

കണ്ണൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് റെയ്ഡ്. മുംബൈയില്‍ നിന്നെത്തിയ ഇ.ഡി സംഘമാണ് കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്കാണ് സംഘം എത്തിയത്.

അതേസമയം, ഷഫീഖിന്റെ വീടിന് മുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്.

ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല.

 

 

Previous articleമുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം, സമരത്തിനില്ലെന്ന് സമസ്ത അധ്യക്ഷന്‍
Next articleകര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍