Home News പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്, ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്, ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

354
0

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ റെയ്ഡ് നടത്തുന്നു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മൂവാറ്റുപുഴയില്‍ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു വച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം തമര്‍ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍, പരിശോധന നടത്തിയത്.

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടില്‍ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂര്‍ത്തിയാക്കി. ഇഡി പരിശോധനക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.

കണ്ണൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് റെയ്ഡ്. മുംബൈയില്‍ നിന്നെത്തിയ ഇ.ഡി സംഘമാണ് കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്കാണ് സംഘം എത്തിയത്.

ഡല്‍ഹി കലാപത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന,ദേശീയ നേതാക്കളുടെ വീടുകളില്‍ ഇ.ഡി. സംഘം നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് കൂടുതല്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.

Previous articleകര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍
Next articleമിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണം; അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകള്‍