നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷാവസ്ഥ പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് ദേഹാസ്വസ്ഥ്യം. ചോദ്യം ചെയ്യല്‍ നടക്കുന്ന ഡല്‍ഹി ഇഡി ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്‌ലോട്ട്, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇഡി ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു.
കോവിഡ് ബാധിതനായിരുന്നു കെ സി വേണുഗോപാല്‍. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ സി വേണുഗോപാലിന്റെ ഷര്‍ട്ടും മാസ്‌കുമെല്ലാം കീറിയ നിലയിലായിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് പെരുമാറിയത് എന്ന് ഡീന്‍ കുര്യാക്കോസ് എം പി ആരോപിക്കുന്നു.