Home News അഴിമതിക്കേസിൽ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി

അഴിമതിക്കേസിൽ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി

130
0

അഴിമതിക്കേസിൽ പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനും വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും. തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമാണ് പാർത്ഥ ചാറ്റർജി.

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.

ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവം. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്. അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. തുടർന്നാണ് അർധരാത്രിയോടെ കേന്ദ്രസേനയുടെ അകമ്പടിയിൽ ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്.

പരിശോധനയും മൊഴിയെടുക്കലും രാവിലെയും തുടർന്നു. വെസ്റ്റ് ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ, വെസ്റ്റ് ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇ.ഡി. നടപടി. അഴിമതിക്കാരനായ മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Previous articleചിന്തൻ ശിബിരം; മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല
Next articleചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ പ്രതികരിക്കാനില്ല; കെ സുധാകരൻ