Home News അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തി

76
0
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 2.07നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഫൈസാബാദില്‍ നിന്ന് 89 കിലോമീറ്റര്‍ തെക്ക് 200 കിലോമീറ്റര്‍ ഡെപ്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ വസ്തുവകകളുടെ നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാകിസ്താന്‍, ഉസ്ബെക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ 1,000ലധികം പേര്‍ മരിക്കുകയും 1,500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖോസ്റ്റ് പ്രവിശ്യയിലെ സ്പെര ജില്ലയിലും പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നാക, ഗയാന്‍ ജില്ലകളിലുമാണ് അന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
Previous article കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി
Next articleസോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്