Home News സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും

120
0

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ഐഫോണ്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക.

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തസിന്റെ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ ഉണ്ടെന്നാണ് സ്വപന് മൊഴി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘം സ്വപ്‌നയുടെ ഫോണ്‍ പരിശോധിക്കുന്നത്.

സ്വപ്‌ന സുരേഷ് 20162017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി.

Previous articleബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭിക്കും
Next articleതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന