Home News വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയത് ഭീകര പ്രവര്‍ത്തനം ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തല്‍: ഡിവൈഎഫ്‌ഐ

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയത് ഭീകര പ്രവര്‍ത്തനം ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തല്‍: ഡിവൈഎഫ്‌ഐ

245
0

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ് എന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.

കെ. സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് സഖാവ് പിണറായിയെ വധിക്കാന്‍ ശ്രമിച്ചത്. ആ വധ ശ്രമത്തിന്റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ. പി ജയരാജന്‍. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകര പ്രവര്‍ത്തനമാണ്.

വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവര്‍ത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്‌നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത യാത്രാ ബാന്‍ അടക്കം എവിയേഷന്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ വിമാനത്തില്‍ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയും കേന്ദ്ര സര്‍ക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനല്‍ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവര്‍ത്തനം കണ്ടു നില്‍ക്കില്ലെന്നും, ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.

Previous articleവളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ട; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ മുഹമ്മദ് റിയാസ്
Next articleഇന്ദിര ഭവന് നേരെ ആക്രമണം; കാര്‍ തല്ലിത്തകര്‍ത്തതായി നേതാക്കള്‍