Home News ഗവര്‍ണറുടെത് സമനിലവിട്ട പെരുമാറ്റം: എ.എ റഹീം

ഗവര്‍ണറുടെത് സമനിലവിട്ട പെരുമാറ്റം: എ.എ റഹീം

111
0

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ ക്രിമിനലെന്നു അധിക്ഷേപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അത്യധികം അപലപനീയമാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീം എം.പി. സമനിലവിട്ട പെരുമാറ്റമാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നത്.

സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ല.ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ നിര്‍വഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിര്‍വഹിക്കേണ്ടതെന്നും റഹീം പറഞ്ഞു.

നിയമാനുസൃതവും ഭരണഘടനാപരവുമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് എല്ലായ്‌പ്പോഴും ബാധ്യതയുണ്ട്.വിയോജിപ്പ് പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ തന്നെ നല്ല വാക്കുകളും പ്രയോഗങ്ങളും തേടണം. നിലവാരമില്ലാത്ത പ്രതികരണങ്ങള്‍ ഉയര്‍ന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

Previous articleഅട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
Next articleപരേതരുടെ നിക്ഷേപം കാണാനില്ല; സഹകരണ ബാങ്കിനെതിരെ പരാതി