പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മതില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാടിക്കടന്നു.ഗേറ്റിന് പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു.
മതില്‍ ചാടിക്കടന്ന മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അഭിജിത്, ശ്രീജിത്ത്, ചന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ മൂന്ന് പേരും മതില്‍ ചാടിക്കടന്നത്. തുടര്‍ന്ന് ഇവര്‍ മുന്നോട്ട് ഓടിക്കയറുകയായിരുന്നു.
പിന്നീട് മൂന്നുപേരെയും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അഭിജിത്, ശ്രീജിത്ത് എന്നിവരെ പുറത്തെത്തിച്ചെങ്കിലും ചന്തുവിനെ ഏറെ നേരെ പുറത്തേക്ക് കാണാനില്ലെന്ന് പരാതിയുയര്‍ന്നു. പ്രവര്‍ത്തകര്‍ ഏറെനേരം ഗെയിറ്റിനുമുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് പേഴ്സല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് ഇവരെ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തതായി ഇവര്‍ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറിഞ്ഞിരുന്നു. ഇതില്‍ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി