Home News അർബുദം, പ്രമേഹം,ഹൃദ്രോഗം ഉൾപ്പെടെയുള്ള മരുന്നുകളുടെ വില കുറച്ചേക്കും; പ്രഖ്യാപനം ആഗസ്റ്റ് 15 ന് 

അർബുദം, പ്രമേഹം,ഹൃദ്രോഗം ഉൾപ്പെടെയുള്ള മരുന്നുകളുടെ വില കുറച്ചേക്കും; പ്രഖ്യാപനം ആഗസ്റ്റ് 15 ന് 

161
0
മരുന്നുവില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയ്ക്കുക.  എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിൻറെ പരിഗണനയിൽ ആണ്. പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം.ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ  വിളിച്ചു ചേർത്തിരുന്നു. ഈ  യോഗത്തിൻറെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം .
അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം. അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസ ഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്.
കഴിഞ്ഞ ഏപ്രിലിൽ 40000ൽ അധികം മരുന്നുകൾക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു.വില നിയന്ത്രണ പട്ടികയിലുൾപ്പെട്ട ഈ മരുന്നുകൾക്ക് പ്രതിവർഷം 10ശതമാനം വർധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലിൽ വില കൂടിയത്.
അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം  871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്.
Previous articleദുരൂഹതയും സസ്‌പെന്‍സും നിറച്ച് നിണം; ട്രെയിലര്‍ റിലീസായി
Next articleഡല്‍ഹിയിലും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശയാത്ര ചെയ്യാത്തയാള്‍ക്ക്