Home News ‘സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയം’; സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

‘സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയം’; സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

83
0

എല്ലാ ഭാരതീയർക്കും സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാഷ്ട്ര നിര്‍മാണത്തിന്‍റെ ഭാഗമായവരേയും ജീവന്‍ നല്‍കിയ ധീരന്‍മാരേയും രാഷ്ട്രപതി അനുസ്മരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണെന്നും രാഷ്ട്രപതി പറഞ്ഞു

കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നം നമ്മള്‍ സാക്ഷാത്കരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Previous articleസ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍
Next articleസ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ