Home News ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

129
0

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിൽ പുതിയ ചരിത്രം. ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എൻവി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ മുർമുവിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്‌ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു.

സത്യപ്രതിജ്ഞയ്‌ക്കായി രാഷ്‌ട്രപതി ഭവനിൽ നിന്ന് രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഒന്നിച്ചാണ് പാർലമെന്റിലേക്ക് ഇറങ്ങിയത്. സെൻട്രൽ ഹാളിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ ദ്രൗപദി മുർമുവിന് ഏവരും സ്വീകരണം നൽകി. ഉപരാഷ്‌ട്രപതിയും ചീഫ് ജസ്റ്റിസും ചേർന്ന് മുർമുവിനെ പാർലമെന്റിലേക്ക് ആനയിച്ചു. അഞ്ചാം നമ്പർ ഗേറ്റിലൂടെയാണ് ദ്രൗപദി മുർമു പാർലമെന്റിലേക്ക് പ്രവേശിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.

Previous articleസാന്താലി സാരിയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി ദ്രൗപദി മുര്‍മു; ആദിവാസികളുടെ പരമ്പരാഗത വസ്ത്ര൦
Next articleകാരക്കോണം മെഡിക്കല്‍ കോളജിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന