Home News ദ്രൗപതി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ നാളെ

ദ്രൗപതി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ നാളെ

111
0
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മ്മു നാളെ സത്യപ്രതിജ്ഞ ചെയ്യും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നല്‍കും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമാകും .
ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദൗപതി മുര്‍മ്മു. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ജയം
മൂന്നാം റൗണ്ടില്‍ത്തന്നെ മുര്‍മു ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുമൂല്യം നേടി. ആകെ 4754 വോട്ടില്‍ മുര്‍മു 2824 വോട്ട് നേടി. ആകെ മൂല്യം 676803. യശ്വന്ത്സിന്‍ഹ  1877 വോട്ടും നേടി. മൂല്യം 380177. മുര്‍മുവിന് 64.03 ശതമാനം വോട്ടു ലഭിച്ചു. 53 വോട്ട് അസാധുവായി. കേരളത്തില്‍നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചു.
ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സാന്താള്‍ ആദിവാസി കുടുംബത്തിലാണ് അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1997ല്‍ റായ്രങ്പുരില്‍ ബിജെപി ടിക്കറ്റില്‍ നഗരസഭാ കൗണ്‍സിലറായി. 2000ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷം സംസ്ഥാനമന്ത്രിയായി. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറുമായി.
Previous articleകരുതല്‍ ശേഖരം ഉയര്‍ന്നു; ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്
Next articleആഫ്രിക്കന്‍ പന്നിപ്പനി; വയനാട് ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും