Home News സാന്താലി സാരിയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി ദ്രൗപദി മുര്‍മു; ആദിവാസികളുടെ പരമ്പരാഗത വസ്ത്ര൦

സാന്താലി സാരിയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി ദ്രൗപദി മുര്‍മു; ആദിവാസികളുടെ പരമ്പരാഗത വസ്ത്ര൦

58
0

ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി അൽപ്പസമയത്തിനുള്ള ദ്രൗപദി മുർമു ചുമതലയേൽക്കും. ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന വ്യക്തിയെന്ന ചരിത്ര മുഹൂർത്തത്തിലേയ്ക്ക് ദ്രൗപതി മുര്‍മു എത്തിയിരിക്കുകയാണ്. ഈ മുഹൂര്‍ത്തത്തില്‍ അണിയാനായി ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമായ സാന്താലി സാരിയാണ് നിയുക്ത രാഷ്ട്രപതി തെരഞ്ഞെടുത്തിരിക്കുന്നത്.

ദ്രൗപതിമൂവിന്റെ കുടുംബത്തില്‍ നിന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് നാലുപേരാണ്. സഹോദരനും പത്‌നിയും മകളും ഭര്‍ത്താവും ആണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമാകുക. ഭര്‍ത്തൃ സഹോദരി സമ്മാനമായി നല്‍കിയ സാന്താലി സാരിയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ ദ്രൗപദി മുര്‍മു അണിയുക.

സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്നതിന് ദ്രൗപദി മുര്‍മു രാഷ്ട്രപതിഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. രാവിലെ 10.15ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്ന ദ്രൗപദി മുര്‍മുവിനെ അനുഗമിക്കാന്‍ സൈനിക ശക്തി വിളിച്ചോതി അശ്വാരൂഡസേന ഉള്‍പ്പെടെ തയാറായിരിക്കുകയാണ്. രാഷ്ട്രീയ ഭേദമന്യെ ഇന്ത്യയിലെ വലിയ വിഭാഗത്തിന്റെ അംഗീകാരം കൂടി നേടിയാണ് ദ്രൗപദി മുര്‍മു ചരിത്രത്തിലേക്ക് നടന്നു കയറുന്നത്.

Previous articleരാജ്യത്തിൻറെ പതിനഞ്ചാമത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിൻ
Next articleഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു