Home News സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ അനുപമ ജീവിതം;  ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ അനുപമ ജീവിതം;  ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

108
0
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. കുട്ടികളെയും യുവാക്കളെയും ഇത്രയേറെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല.
‘ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ’. ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച, ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകളാണിത്.
1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരമെന്ന തീരദേശത്താണ് അദ്ദേഹം ജനിച്ചത്. ജൈനലാബ്ദീന്റേയും ആയിഷയുടേയും മകന്‍. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമായിരുന്നു കലാമിന്. സ്‌ക്കൂള്‍ പഠന കാലത്ത് അദ്ദേഹം അത്ര മികച്ച വിദ്യാര്‍ഥിയൊന്നുമായിരുന്നില്ല, പക്ഷേ നല്ല കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു കുഞ്ഞു കലാം.
ഡിആര്‍ഡിഒയില്‍ നിന്നും 1969ല്‍ ഐഎസ്ആര്‍ഒയിലേയ്ക്ക് എത്തിയ കലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. പൊക്രാനില്‍ നടന്ന രണ്ടാം അണവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
2002 ജൂലൈ 19ന് ഇന്ത്യയുടെ 11ാം രാഷ്ട്രപതിയായി അബ്ദുള്‍ കലാം തെരഞ്ഞെടുക്കപ്പെട്ടു. 2007 ജൂലൈ 27 ന് കാലാവധി കഴിയുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയെന്ന ഖ്യാതിയും അബ്ദുള്‍ കലാം നേടി.
Previous articleകൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍
Next articleബഫര്‍ സോണ്‍ വിഷയം; 2019ലെ ഉത്തരവ് തിരുത്തല്‍ മന്ത്രിസഭ ഇന്ന് പരിഗണിക്കും