Home News കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം

കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം

144
0

കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം. കറുത്ത മാസ്‌ക്ക് ധരിച്ചെത്തിയവരോട് മാസ്‌ക്ക് അഴിച്ചുമാറ്റാന്‍ പറഞ്ഞത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കറഉത്ത മാസ്‌ക്ക് അഴിച്ചുമാറ്റരുത് എന്ന് പൊലീസിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചത്. കോഴിക്കോടും മലപ്പുറത്തും ജനങ്ങള്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നത് വിലക്കിയത് വിവാദമായിരുന്നു. കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

അതേ സമയം കനത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രി പിണറായി വിജയനായി ഒരുക്കിയിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കില്‍ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിച്ചിരിക്കുന്നത്.

 

Previous articleതിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് യുവതി മരിച്ചു
Next articleചക്ക തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം