Home News ഫ്ലാറ്റിലെ കൊലപാതകം; അര്‍ഷാദിന്റെയും സുഹൃത്തുക്കളുടെയും പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി

ഫ്ലാറ്റിലെ കൊലപാതകം; അര്‍ഷാദിന്റെയും സുഹൃത്തുക്കളുടെയും പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി

90
0

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. ലഹരി മരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട മഞ്ചേശ്വരത്ത് നിന്നും പിടികൂടിയ അര്‍ഷാദിന്റെയും സുഹൃത്തിന്റെയും പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവും എം ഡി എം എയുമാണ് കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 3 മൊബൈല്‍ ഫോണും ഇവരില്‍ കണ്ടെത്തി. മയക്കുമരുന്ന് കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ ഇരുവരെയും കൊച്ചി പൊലീസിന് കൈമാറുന്നത് വൈകിയേക്കും.

കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. സജീവ് കൃഷ്ണയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ശരീരത്തില്‍ ഇരുപതിലേറെ മുറിവുകള്‍ ഉണ്ട്. തലയിലും കഴുത്തിലും പുറത്തും നെഞ്ചിലുമായാണ് ആഴത്തിലുള്ള മുറിവുകള്‍. മ്യതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

 

Previous articleമമ്മൂട്ടി- ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ചിത്രം ‘ക്രിസ്റ്റഫര്‍’ ; ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി
Next articleകുളിക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ