Home News വിചാരണ പൂര്‍ത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ്; ഹൈക്കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി

വിചാരണ പൂര്‍ത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ്; ഹൈക്കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി

65
0

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിവരങ്ങള്‍ വിചാരണ പൂര്‍ത്തിയാകുംവരെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിചാരണക്കോടതി 2018 ജനുവരി 17-ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു. വിചാരണനടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുതടഞ്ഞ് 2020 മാര്‍ച്ച് 19-ന് ഉത്തരവും നല്‍കി.

ഇതു ലംഘിച്ച് മാധ്യമങ്ങള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ ഡിസംബര്‍ 29-ന് വിസ്തരിക്കാന്‍ നിശ്ചയിച്ചിരിക്കെയാണ് 25-ന് പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ ഒരു ടെലിവിഷന്‍ ചാനലിലൂടെ രംഗത്തെത്തിയത്.

 

Previous articleകേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍, 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ 591 രോഗികള്‍
Next articleഅവനാകെ തളര്‍ന്നിരിക്കുകയാണ്, ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല; പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലെന്ന് അമ്മ ശോഭന