Home News നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച്; രഞ്ജു രഞ്ജിമാറും ചെമ്പൻ വിനോദും...

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച്; രഞ്ജു രഞ്ജിമാറും ചെമ്പൻ വിനോദും സാക്ഷികളാവും

141
0

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി സാധുകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും കേസിൽ സാക്ഷി ചേർത്തിട്ടുണ്ട്.

തെളിവ് നശിപ്പിക്കാൻ ദിലീപ് നീക്കം നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടെന്നും പണമിടപാടിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

110 സാക്ഷികളാണ് കേസിലുള്ളത്. കേസിൽ കാവ്യാ മാധവൻ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസിൽ സാക്ഷികളാണ്. ദൃശ്യങ്ങൾ പൾസർ സുനിയിൽ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്.

Previous articleറെഫ്രിജറേറ്ററിന് അകത്ത് നിന്നും അമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
Next articleആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിൽ രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും